2008, നവംബർ 24, തിങ്കളാഴ്‌ച

നിറം നഷ്ടപ്പെടുന്നവര്‍









 

ഒരു ചെമ്പനീര്‍ പൂവിന്
പണയമായ് നീ ചോദിച്ചത്
എന്‍റെ ഹൃദയത്തിലെ ചുവപ്പാണ് .


ബീഡിക്കറ പുരണ്ട
പ്രക്ഷുബ്ത യൌവനം
ഗ്ലിസറിന്‍ പുരട്ടി
നീ ആദ്യം കവര്‍ന്നത്
കാമ്പസില്‍ നിന്നാണ്.


ചിന്തകള്‍ ചുട്ടു പഴുത്തിരുന്ന
സന്ധ്യകളിലെ പീടിക തിണ്ണകള്‍ ,

നാലും കൂടിയ മുക്കുകളില്‍
വേരുകള്‍ ‍പടര്‍ന്ന അറിവിന്‍റെ
ആല്‍മര ചോലകള്‍ ...


പുസ്തക പുഴുക്കള്‍ നിറഞ്ഞ
വായന ശാലകളിലെ
മുറി കയ്യെന്‍ കസേരകള്‍ ....

യൌവനത്തിലെ പാതിരാ തുരുത്തുകള്‍ ..


കണ്ണിലെ കനലുകള്‍
വാക്കുകളിലെ മൂര്‍ച്ച
തൊണ്ടയിലെ മുഴക്കം
അസ്തിത്വത്തിന്റെ
നീണ്ട ജാഥ കളില്‍ നിന്ന്

എന്നിലെ ചുവപ്പ്
എനിക്ക് തിരച്ചു തരൂ....
നിറമില്ലാത്ത പ്രണയം
ഞാന്‍ നിനക്ക് തിരിച്ചു തരാം
എന്‍റെ നിറംകെട്ട് പോകും മുമ്പ് .



2 അഭിപ്രായങ്ങൾ:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

താങ്കളുടെ കവിതകള് ഞാന് മുന്പ് ഓറ്കൂട്ടില് നിന്ന് വാ‍യിച്ചിട്ടുണ്ട്! ഒരു വ്യത്യസ്ഥമായി എനിക്കന്നേ തോനിയിരുന്നു!ഈ കവിതയും ഉഗ്രനായി! തുടരൂ...........ഇനിയും വരാം

Sureshkumar Punjhayil പറഞ്ഞു...

Best Wishes...!!!