വിശപ്പിനകത്ത്
ഒരു പെണ്‍പൂ വിരിഞ്ഞു
ഒന്നാമത് കാതുകുത്ത് കല്യാണം
രണ്ടാമത് തിരണ്ടു കല്യാണം
മൂന്നാമത് സ്ത്രീധന കല്യാണം
ഒരു നീണ്ട പട്ടികയുടെ
വിറങ്ങലിച്ച ജനനം .
ഒരു പെണ്‍പൂ വിരിഞ്ഞു
ഒന്നാമത് കാതുകുത്ത് കല്യാണം
രണ്ടാമത് തിരണ്ടു കല്യാണം
മൂന്നാമത് സ്ത്രീധന കല്യാണം
ഒരു നീണ്ട പട്ടികയുടെ
വിറങ്ങലിച്ച ജനനം .
അഷ്ടമി രോഹിണിയില്‍
ഒരു നേര്‍ച്ച കോഴിയായ്
ഉഴിഞ്ഞു വെക്കപ്പെട്ടവള്‍
ദേവെന്റെയ് ച്ചായാചിത്രം
ആത്മാവിലൊരു
ഒരു വൃതത്തിലുറപ്പിച്ചു .
ഒരു വൃതത്തിലുറപ്പിച്ചു .
ഓടക്കുയല്‍ ഊതിയ
മയില്‍ പീലി മോഹങ്ങള്‍
ചുവരിനും മനസ്സിനും ഇടയില്‍
ചന്ദന പുകയൊരു വൃന്ദാവനം
നിലാവില് ദേവനൊരു മനുഷ്യ രൂപം
നീണ്ട ലീലാ വിലാസങ്ങള്‍
ആത്മാവിലൊരു പുതുവെളിച്ചം
പിന്നെ പഴമയുടെ തിമിരം
ഭ്രാന്തിന്റെ പുലമ്പലുമായ്
ദേവന്റെ മനുഷ്യവതാരങ്ങള്‍
മുമ്പേ പോയവരുടെ
തനിയാവര്‍ത്തനങ്ങള്‍
താഴെ കുത്തിയൊലിക്കുന്ന പുഴ
നെറ്റിയിലോരന്ത്യ ചുംബനം
രോദനം നേര്‍ത്തൊരു ഞെരുക്കം
ഒരു ചാപിള്ള കൂടി
ആഴ്ന്നു പോകുന്നു.
മുറിവുണങ്ങാത്ത ഗര്‍ഭ പാത്രം
അമര്‍ത്തി പതം നോക്കുമ്പോള്‍
മാറില്‍ ഉറപൊട്ടിയ
മാതൃത്വം കറന്നൊഴിച്ച
പൊള്ളുന്ന ശേഷിപ്പുകള്‍
പൊള്ളുന്ന ശേഷിപ്പുകള്‍
ചോര ഒട്ടിപിടിച്ച വിരലുകള്‍
ആചരണം തീര്‍ത്ത പഴമയുടെ
അഗ്നിയൂതുമ്പോള്‍
യമുന യുടെയ് കരയിലൊരു
ചുവന്ന തെരുവ്
അവളെയും കാത്തിരുന്നു..
ആചരണം തീര്‍ത്ത പഴമയുടെ
അഗ്നിയൂതുമ്പോള്‍
യമുന യുടെയ് കരയിലൊരു
ചുവന്ന തെരുവ്
അവളെയും കാത്തിരുന്നു..
2 അഭിപ്രായങ്ങൾ:
Really nice... Best wishes...!!!
"പൊള്ളുന്ന ശേഷിപ്പുകള്‍ ...."
പൊള്ളുന്ന വാക്കുകള്‍ മനസ്സില്‍ ഉരുകി ഒലിക്കുന്നു....
കവിത നന്നായിരിക്കുന്നു.....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ