
എന്‍റെ മാറു വലിച്ചു കീറി
കരം പിരിക്കുന്നവരെ
കരയാനും വേദനിക്കാനും
നിങ്ങള്‍ക്ക് എന്തവകാശം ?
നിങ്ങള്‍ കുരുതി തന്നവര്‍
എന്‍റെ മടിത്തട്ടില്‍ ഉറങ്ങുന്നു.
എന്നെ കെട്ടഴിച്ചു വിടൂ
അവരെ ഉണര്‍ത്താതെ
ഞാനൊന്നു കരഞ്ഞു ഒഴുകട്ടെ
ഭരണ കൂടങ്ങളിലേക്ക് ..
--------------------------ഷംസ്
1 അഭിപ്രായം:
പുസ്തക പ്രകാശനം
കേരള ഭാഷ ഇന്‍സ്റ്റിട്യൂട് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം- 2009) ല്‍ കോഴികോട്
വച്ചു മധുരം മലയാളം പബ്ലിഷിംഗ് ഹൌസിന്റെ സ്വപ്ന പുസ്തകങ്ങളായ ഗിരീഷ് വര്‍മ യുടെ "ആറാമിന്ദ്രിയം" ( കവിതകള്‍ ), ഡോ.എം.പി.സലിലയുടെ "കണ്ണാടി ബിംബങ്ങള്‍" ( കവിതകള്‍ ) പ്രകാശനം ചെയ്യുന്ന വിവരം മാന്യ സുഹൃത്തുക്കളെ അറിയിച്ചു കൊള്ളുന്നു.
തീയതി: 12-12-2009
സമയം: 4.pm.
സ്ഥലം: എക്സിബിഷന്‍ സെന്റര്‍ കോഴികോട്.
പുസ്തകങ്ങള്‍:
1. ആറാമിന്ദ്രിയം - എം.കെ. ഗിരീഷ് കുമാര്‍ വര്‍മ
2. കണ്ണാടി ബിംബങ്ങള്‍ - ഡോ. എം.പി.സലില.
പ്രാകാശകന്‍ : എന്‍.മാധവന്‍ കുട്ടി.
സ്വീകര്‍ത്താവ് : പി.കെ. ഗോപി.
പുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്നത് - പ്രോഫസ്സര്‍. സി.പി.അബുബക്കര്‍.
ഇതൊരു കഷണക്കത്തായി കരുതി ഏവരും സഹകരിക്കുമല്ലോ.
നന്ദിയോടെ...
മധുരം മലയാളം പബ്ലിഷിംഗ് ഹൌസിനു വേണ്ടി.
എം.കെ.ഖരീം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ