***************
സര്‍ക്കാരാപ്പീസ്
--------------
മുട്ടുവിന്‍ തുറക്കപ്പെടും
പണമില്ലെങ്കില്‍ അടയ്ക്കപ്പെടും .
പോലീസ് സ്റ്റേഷന്‍
---------------
മുട്ടുവിന്‍ അടക്കപ്പെടും
പണമുണ്ടെങ്കില്‍ രക്ഷപ്പെടും .
വിദ്യാഭ്യാസം
------------
മുട്ടേണ്ട തുറന്നിട്ടിരിക്കുന്നു
പണമുണ്ടെങ്കില്‍ കയറി പറ്റാം.
സര്‍ക്കാരാശുപത്രി
-----------
മുട്ടി തുറക്കാം
പണമുണ്ടെങ്കിലും രക്ഷപെടില്ല..
മദ്യ ഷാപ്പ്
----------
മുട്ടി തുറപ്പിക്കാം
പെട്ടിയില്‍ നിറയെ ഗാന്ധിയെ കാണാം.
ഞാന്‍
--------
മുട്ടിയാലും തുറന്നാലും കാണില്ല
പണം തന്നാലൊരു വോട്ടു തരാം .
---------------------------ഷംസ്
നാണമില്ലാത്ത വാക്കുകള്‍ ഉന്മാദത്തില് ഇണ ചേരുമ്പോള്‍ ഒരു വിസ്മയ മുണ്ടാകും ആ വിസ്മയത്തിന്റെ രതി മൂര്‍ച്ചയില്‍ തെറിക്കുന്ന ലഹരിയാണ് ഈ അക്ഷരകൂട്ടുകള്‍...
2010, ജനുവരി 13, ബുധനാഴ്‌ച
2009, ഡിസംബർ 24, വ്യാഴാഴ്‌ച
പ്രവാസം
--------------
രക്തം
വിയര്‍ത്ത് കുറുകിയ
മണ മുയരുമ്പോള്‍
സുഗന്ധങ്ങള്‍
പെറ്റു പെരുകാന്‍
കണക്ക്
പുസ്തകത്തി ലൊരു
മയില്‍ പീലി നടും .
സ്വപ്‌നങ്ങള്‍
ഇരട്ടിക്കുമ്പോള്‍
വസന്തങ്ങള്‍ കൊഴിഞ്ഞ്
എല്ലുകള്‍ ഉന്തി
പുറം ചട്ട നരയ്ക്കും .
താളുകള്‍ കാലം കൂടി
തുറക്കുമ്പോള്‍
പിന്നിലും മുന്നിലും
ശിഷ്ടം ശൂന്യത മാത്രം .
വഴി കണക്കിലെ
ഹരിക്കുന്ന കള്ളിയിലാണ്
ജീവിതം ആദ്യമേ
ഞങ്ങള്‍ തെറ്റി സൂക്ഷിച്ചത് .
----------------------------ഷംസ്
2009, ഡിസംബർ 6, ഞായറാഴ്‌ച
അമ്മയുടെ തിരുമുറിവുകള്‍
*--------------------------------------------*
അര്‍ദ്ധ രാത്രിയില്‍
തിരുപ്പിറവിയുടെ
കാറ്റടി ച്ച പ്പോള്‍
ഹിന്ദു മുസ്ലിം
ചോര പിരിഞ്ഞ്
മാതാവ്
രണ്ട് ദേശങ്ങളായി
ഒലിച്ചു പോയി .
പിതാവിന്‍റെ
ഒടിഞ്ഞ വാരിയെല്ലിനു
പകരമായി
വെട്ടിക്കീറി യ
സ്വാതന്ത്രത്തി ന്‍റെ
അപ്പ കഷണമാണ്
അപ്പോസ്തലര്‍
നല്‍കിയത് .
വീഞ്ഞ് കുടിച്ച്
ഉന്മത്തരായവര്‍
മിനാരം ഉടച്ചപ്പോള്‍
പുത്രന്‍ വാങ്ങിയത്
മുലയരിഞ്ഞ മുറിവില്‍
ആണിയടിച്ചു കെട്ടാന്‍
പന്നിയും പശുവുമായി
മുക്രയിട്ട് ചങ്ങല പൊട്ടിയ
ഒരു ഭ്രാന്തിനെയാണ് .
-------------------------ഷംസ്
december6
തിരുപ്പിറവിയുടെ
കാറ്റടി ച്ച പ്പോള്‍
ഹിന്ദു മുസ്ലിം
ചോര പിരിഞ്ഞ്
മാതാവ്
രണ്ട് ദേശങ്ങളായി
ഒലിച്ചു പോയി .
പിതാവിന്‍റെ
ഒടിഞ്ഞ വാരിയെല്ലിനു
പകരമായി
വെട്ടിക്കീറി യ
സ്വാതന്ത്രത്തി ന്‍റെ
അപ്പ കഷണമാണ്
അപ്പോസ്തലര്‍
നല്‍കിയത് .
വീഞ്ഞ് കുടിച്ച്
ഉന്മത്തരായവര്‍
മിനാരം ഉടച്ചപ്പോള്‍
പുത്രന്‍ വാങ്ങിയത്
മുലയരിഞ്ഞ മുറിവില്‍
ആണിയടിച്ചു കെട്ടാന്‍
പന്നിയും പശുവുമായി
മുക്രയിട്ട് ചങ്ങല പൊട്ടിയ
ഒരു ഭ്രാന്തിനെയാണ് .
-------------------------ഷംസ്
december6
2009, ഡിസംബർ 4, വെള്ളിയാഴ്‌ച
ആധുനിക കവിത
---------------
നഗ്നയാണ് ,അണിയിച്ചൊരുക്കിയെന്നെ നാണം കെടുത്തല്ലേ .
-------------------------------------------------------ഷംസ്
2009, നവംബർ 5, വ്യാഴാഴ്‌ച
ചാലിയാര്‍
2009, ഒക്‌ടോബർ 28, ബുധനാഴ്‌ച
ചില അപ്രശസ്തമായ കാര്യങ്ങള്‍
2009, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച
ഞാന്‍ പൌരന്‍
--------------
ഇടയര്‍ അരുമയോടെ
കുഞ്ഞാടുകള്‍ എന്ന് വിളിക്കുമ്പോള്‍
രോമ മുണര്‍ന്നു വണ്ടി ക്കാളകള്‍
വോട്ടു കാള കളായി
രൂപാന്തര പ്പെടുന്ന നാട്ടില്‍
പശുവിനെയും കിടാവിനെയും നോക്കി
ജനാധി പത്യം പഠിച്ച്
രണ്ട് കാലില്‍ നടക്കുന്ന
ആലയില്‍ ഉറങ്ങാത്ത ഒരു ജീവി
----------------------------ഷംസ്
ഇടയര്‍ അരുമയോടെ
കുഞ്ഞാടുകള്‍ എന്ന് വിളിക്കുമ്പോള്‍
രോമ മുണര്‍ന്നു വണ്ടി ക്കാളകള്‍
വോട്ടു കാള കളായി
രൂപാന്തര പ്പെടുന്ന നാട്ടില്‍
പശുവിനെയും കിടാവിനെയും നോക്കി
ജനാധി പത്യം പഠിച്ച്
രണ്ട് കാലില്‍ നടക്കുന്ന
ആലയില്‍ ഉറങ്ങാത്ത ഒരു ജീവി
----------------------------ഷംസ്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)