2009, ജനുവരി 28, ബുധനാഴ്‌ച

വഴിതെറ്റിയവള്‍


സ്നേഹത്തിന്റെ വേരുകള്‍ ഇറങ്ങാത്ത
ഉപ്പുകലര്‍ന്ന നീര്‍ചാലുകള്‍
ഇരുട്ടില്‍തളംകെട്ടി
ഉറങ്ങാതെ കിടക്കുമ്പോള്‍
കുന്നിറങ്ങി വരുന്ന പുഴയുടെ ഭയം
അവളുടെ രാവുകളില്‍ കുത്തിയൊലിച്ചു

റേഷന്‍ കാര്‍ഡില്‍
രക്ഷിതാവിന്റെ ചതുര കോളത്തിലും
അമ്മയുടെ കണ്ണീര്‍ വീണു ചുരുണ്ട
കല്യാണ ഫോട്ടോയിലും
അച്ഛന്റെ പേര് ഒളിച്ചു കളിച്ചു

നാവു കുഴഞ്ഞ പുകയില മണം
അടച്ചു ഉറപ്പില്ലാത്ത വാതിലില്‍ കൂടി
ഒച്ചയടച്ച കരച്ചിലുകള്‍ പതുങ്ങിയ
അവളുടെ നെടുവീര്‍പ്പിന്‍ കൂടുകള്‍
ചുമരില്‍ തട്ടി വിയര്‍പ്പിച്ചു

കുളിക്കടവില്‍ സന്ധ്യക്ക്
പിഞ്ഞിയകല്യാണ വസ്ത്രവും
എടുത്തു കുളിക്കാന്‍ പോയ
റാന്തല്‍ തിരി പോലെ മഞ്ഞളിച്ച
അമ്മ പിന്നേ തിരിച്ചു വന്നില്ല .

പുഴക്കടവില്‍ ഒളിക്കഥകളും വീശി
ചൂട്ടു കറ്റകള്‍ പരക്കം പാഞ്ഞ്
കാണാതായ അച്ഛനെ
അമ്മയുടെ പുലകുളിയില്‍

കുത്തി കെടുത്തി മുറ്റമിറങ്ങി.

ദൂര യാത്രയില്‍ പാതി വഴിയില്‍

കണ്മറഞ്ഞ മനുഷ്യനെ തേടി
പേരറിയാത്ത സ്റ്റേഷനില്‍
ഇറങ്ങിയോടുമ്പോള്‍
ജീവിത നിയോഗമായ്നീണ്ട പാളവും
വണ്ടിയും അവളെ കാത്തു കിടന്നു ....

പച്ചക്കൊടികള്‍ വീശുമ്പോള്‍
ഉദരത്തിലെ രഹസ്യ തുടിപ്പുമായ്
റയില്‍ പാളത്തിലേക്ക് നടന്ന
അവള്‍ക്ക് വഴി തെറ്റിയിരുന്നില്ല.

5 അഭിപ്രായങ്ങൾ:

megat പറഞ്ഞു...

Hi!! Your blog are very nice and more info. I hope follow my blog and please click my google ads.

അജ്ഞാതന്‍ പറഞ്ഞു...

അക്ഷര സൂര്യന്‍....വഴിതെറ്റിയവള്‍ നന്നയിട്ടുണ്ട്...സമകാലിക പ്രസക്തീയുണ്ട് ആശയത്തിനു......

Sureshkumar Punjhayil പറഞ്ഞു...

Manoharam.. Ashamsakal..!!

NELLIKATAN. പറഞ്ഞു...

KAVITHA NANNAYIRIKKUNNU,
NJANUM ORU KAVIYANU
-SUJEESH NELLIKATTIL

നിങ്ങളുടെ സ്നേഹിതന്‍ പറഞ്ഞു...

സുഹൃത്തേ...കൊള്ളാം...നിങ്ങള്‍ ഒരു സ്ത്രീ ആയിരുന്നെങ്കില്‍ അഭിപ്രായങ്ങള്‍ കുന്നു കൂടിയേനെ...കാരണം നിങ്ങളുടെ വരികളിലെ വേദന എത്ര പെട്ടെന്നാണ് ആസ്വാദകന് പകര്‍ന്നത്...ഈ ബൂലോഗത്തില്‍ ഞാന്‍ ഒരു തുടക്കക്കാരന്‍ ആണ്...നിങ്ങള്‍ക്ക് ആശംസകള്‍ നല്‍കാന്‍ പോലും നല്ല വാക്കുകള്‍ സൂക്ഷിച്ചിട്ടില്ലാത്ത ഒരു ആസ്വാദകന്‍....എല്ലാ വിധ നന്മകളും നേരുന്നു...ഇനിയും എഴുതുക...