നാണമില്ലാത്ത വാക്കുകള്‍ ഉന്മാദത്തില് ഇണ ചേരുമ്പോള്‍ ഒരു വിസ്മയ മുണ്ടാകും ആ വിസ്മയത്തിന്റെ രതി മൂര്‍ച്ചയില്‍ തെറിക്കുന്ന ലഹരിയാണ് ഈ അക്ഷരകൂട്ടുകള്‍...
2009, ഓഗസ്റ്റ് 15, ശനിയാഴ്‌ച
സ്വാതന്ത്ര ദിന ചിന്തകള്‍
--------------------
വിശക്കുമ്പോള്‍
മഴയില്‍ മുളച്ച കിണറ്റിലെ മധുരം
ഭിക്ഷ ചോദിച്ചവളെത്തും ...
പകല്‍ മഴയില്‍ നനഞ്ഞു ഒട്ടിയ
ചരടറ്റ പാവാട
അവളുടെ ഇടത്ത് കൈ വിരലുകള്‍
താങ്ങി നിര്‍ത്തും
അവളുടെ വലതു കൈ
പിച്ച പാത്രത്തിലെ മൂവര്‍ണ്ണ പതാക
നനയാതെ നോക്കും
അടുപ്പില്‍ തിളക്ക്യുന്ന പായസ ചെമ്പിന് മുന്നില്‍
വരിയ്ക്കു നിര്‍ത്തി
മാറില്‍ കൊടി കുത്തി കൊടുക്കുമ്പോള്‍
തിരിയിടുന്ന അവളുടെമുല ക്കണ്ണ്ണ് തടവി രസിച്ച്
ഉച്ചത്തില്‍ വിളിപ്പിക്കണം
മേരാ ഭാരത് മഹാന്‍ ഹേ ....
-----------------------------ഷംസ്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ