വിശുദ്ധ മറിയത്തിന്‍റെ
ആള്‍ത്താരയില്‍
മാതാവ് മുകളിലേക്ക്
കൈകള്‍ ഉയര്‍ത്തി
ആരയോ പ്രാകുന്നു..
പുത്രന്‍ പാപവും പേറി
ചോര വാര്‍ന്ന കണ്ണുകളുമായി
തലകുനിഞ്ഞു നില്‍ക്കുന്നു.
വിശുദ്ധ നാമങ്ങള്‍ വാഴ്ത്തുന്ന നാവുകള്‍
പുതിയ നാഭി ക്കുഴികള്‍ തേടുമ്പോള്‍
ബലിപീഡയില്‍ ഒരു മണവാട്ടി
സ്വയം സ്വര്‍ഗം പ്രാപിച്ചു കിടക്കുന്നു.
സന്യാസിനിയുടെ തിരുവസ്ത്രവും ചുറ്റി
ഓടുന്ന കാവല്‍ക്കാരനെ പേടിച്ചു
പിശാച് കുരിശിനരുകില്‍
കുന്തിച്ചിരിക്കുന്നു.
നിറഞ്ഞ
കക്കൂസ് കുഴികളില്‍
ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ കണ്ടു
തോട്ടികള്‍ ഊറിച്ചിരിക്കുന്നു..
വചനങ്ങളും നടത്തി പോയ
പ്രവാചകനെയോര്‍ത്തു
പുതിയ പഴയ നിയമങ്ങള്‍
വീഞ്ഞ പെട്ടിയില്‍ പിതാവിനെ
മുട്ട് കുത്തി വിളിക്കുന്നു ..
മൂന്നാമതൊരു നിയമത്തിന്‍റെ
ഉയര്‍ത്ത് എഴുനേല്‍പ്പിനായ് ....
1 അഭിപ്രായം:
വാക്കുകള്‍ക്കു കാരിരുമ്പിന്റെ മൂര്‍ച്ചയുണ്ട് സോദരാ...താങ്കളുടെ കവിതയില്‍ ഏറ്റം ഓര്‍മയില്‍ നില്‍ക്കുന്നതിതുതന്നെ...വികാരങ്ങളെ വൃണപ്പെടുതിയെക്കാം...എന്നിരുന്നാലും സാഹിത്യകാരന്റെ സാമൂഹിക പ്രതിബധത നമ്മുടെ തൂലിക ചലിപ്പിക്കും....അത് സത്യങ്ങള്‍ കുത്തി വരക്കും....താങ്കള്‍ക്കെന്റെ പ്രാര്‍ത്ഥനകള്‍...ആസംസകള്‍....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ