ഗര്‍ഭ സഞ്ചിയില്‍
ഇരുട്ടില്‍ കിട്ടിയ അനക്കം
പുലരിയില്‍ ഉണര്‍ന്ന്
പകലിനോടൊപ്പം വളര്‍ന്നു
അഹങ്കാരത്തിന്റെ നട്ടുച്ച
മധ്യായനതിന്റെ ആലസ്യം
വൈകുന്നേരം
ചക്രശ്വാസം വലിച്ച്
സന്ധ്യയില്‍ ചേക്കേറി
തനിയാവര്‍ത്ത നങ്ങളില്‍
ജന്മാന്തരങ്ങളുടെ
വഴിപ്പൊത്തില്‍
കണയൊടിഞ്ഞ ആയുസ്സ്
ലാടം തേഞ്ഞ കാലനെ
ചൂണ്ടലിട്ടിരുന്നു
മാലിന്യങ്ങള്‍ പതിഞ്ഞ
മെതിയടി ചിതലരിച്ച്
ഓര്‍മകളുടെ ആണിയിളകി
ജന്മം തെക്കോട്ട്
തല വെച്ചുറങ്ങി
അനാഥമായി
പാതി കത്തിയ ചിത
ആരൊ ഉഴുതു മറിച്ചപ്പോള്‍
തലയോട്ടി പൊട്ടി
ചിറകു കരിഞ്ഞ നിഴല്‍
കാറ്റിലേക്ക് പറന്നു...
വഴിവക്കിലെ
മഹാ മൌന
ശിഖരത്തിലെത്തുന്ന
യാത്രക്കാരെ
ചുണ്ണാമ്പ് ചോദിച്ച്
പേടിപ്പിക്കുന്നു
------------------------ഷംസ്.
നാണമില്ലാത്ത വാക്കുകള്‍ ഉന്മാദത്തില് ഇണ ചേരുമ്പോള്‍ ഒരു വിസ്മയ മുണ്ടാകും ആ വിസ്മയത്തിന്റെ രതി മൂര്‍ച്ചയില്‍ തെറിക്കുന്ന ലഹരിയാണ് ഈ അക്ഷരകൂട്ടുകള്‍...
2009, മേയ് 16, ശനിയാഴ്‌ച
2009, മേയ് 8, വെള്ളിയാഴ്‌ച
പാദ മുദ്രകള്‍
ചാട്ട വാറിന്റെ
അലര്‍ച്ചകള്‍
ചുര മിറങ്ങാത്ത
കൊല്ലികളില്‍
ചെകുത്താന്‍ കാറ്റായി
വീശിയടിച്ചു
താഴ്വാരങ്ങളില്‍
വസൂരിപ്പനിയില്‍
പട്ടിണി
വെളിച്ചപ്പാട് തുള്ളി
എണ്ണകറപ്പുകള്‍
പാടവരമ്പില്‍
ചളി പുരണ്ട രേതസ്സുമായ്
ചുട്ട കണ്ണീരില്‍ പാട്ടമളന്നു
കോളറ പിടിച്ച വിശപ്പ്
കല്ലച്ച് കൂടങ്ങളില്‍
കടലാസിനു തീപിടിച്ചു
ധാന്യ പുരകളിലെ
അടച്ചിട്ട നിലവറകളില്‍
ദുര്‍ മേദസ്സുകള്‍ ഉരുകി
കരിന്തിരി കത്തി
രൌദ്ര ഭാവം പൂണ്ട
ആഹ്വാന തരംഗങ്ങള്‍
ചിന്താ കൂപങ്ങളില്‍
തുടിതാള നൃത്തം ചവിട്ടി
കൊടിയും ജാഥയുമായ്
കടലെടുത്ത മനസ്സുകളുടെ
പാത കളിലെവിടെയും
പാദമറ്റു പോകാത്തവര്‍ ,
പ്രകൃതിയോട് മല്ലിട്ടവര്‍
പത്തായ പുരയോട്
പട വെട്ടിയപ്പോയാണ്
കബനീ നദി ആദ്യം ചുവന്നത്
.---------------------------------ഷംസ്
അലര്‍ച്ചകള്‍
ചുര മിറങ്ങാത്ത
കൊല്ലികളില്‍
ചെകുത്താന്‍ കാറ്റായി
വീശിയടിച്ചു
താഴ്വാരങ്ങളില്‍
വസൂരിപ്പനിയില്‍
പട്ടിണി
വെളിച്ചപ്പാട് തുള്ളി
എണ്ണകറപ്പുകള്‍
പാടവരമ്പില്‍
ചളി പുരണ്ട രേതസ്സുമായ്
ചുട്ട കണ്ണീരില്‍ പാട്ടമളന്നു
കോളറ പിടിച്ച വിശപ്പ്
കല്ലച്ച് കൂടങ്ങളില്‍
കടലാസിനു തീപിടിച്ചു
ധാന്യ പുരകളിലെ
അടച്ചിട്ട നിലവറകളില്‍
ദുര്‍ മേദസ്സുകള്‍ ഉരുകി
കരിന്തിരി കത്തി
രൌദ്ര ഭാവം പൂണ്ട
ആഹ്വാന തരംഗങ്ങള്‍
ചിന്താ കൂപങ്ങളില്‍
തുടിതാള നൃത്തം ചവിട്ടി
കൊടിയും ജാഥയുമായ്
കടലെടുത്ത മനസ്സുകളുടെ
പാത കളിലെവിടെയും
പാദമറ്റു പോകാത്തവര്‍ ,
പ്രകൃതിയോട് മല്ലിട്ടവര്‍
പത്തായ പുരയോട്
പട വെട്ടിയപ്പോയാണ്
കബനീ നദി ആദ്യം ചുവന്നത്
.---------------------------------ഷംസ്
2009, മേയ് 3, ഞായറാഴ്‌ച
കാഴ്ച
മുന്നിലൂടെ
ഒരു ജീവിതം
നടന്നു പോകുന്നത്
കാണുന്നില്ലേ ..?
നീ ചോദിച്ചു
കാഴ്ചകള്‍ കാണാന്‍
കണ്ണട വേണം
കണ്ണടയങ്ങനെ പറഞ്ഞു
കണ്ണടയില്ലാതെ
എനിയ്ക്കു കാണാം
കണ്ണിങ്ങനെ പറഞ്ഞു
കണ്ണടയും കണ്ണുമില്ലാതെ
എനിയ്ക്ക് കാണാം
ഞാനും പറഞ്ഞു
കണ്ണടയും കണ്ണും ഞാനും
ഇപ്പോള്‍
കാഴ്ച തപ്പി നടക്കുന്നു
നിന്നെ കാണാന്‍ .....
-------------------------sHaMs
ഒരു ജീവിതം
നടന്നു പോകുന്നത്
കാണുന്നില്ലേ ..?
നീ ചോദിച്ചു
കാഴ്ചകള്‍ കാണാന്‍
കണ്ണട വേണം
കണ്ണടയങ്ങനെ പറഞ്ഞു
കണ്ണടയില്ലാതെ
എനിയ്ക്കു കാണാം
കണ്ണിങ്ങനെ പറഞ്ഞു
കണ്ണടയും കണ്ണുമില്ലാതെ
എനിയ്ക്ക് കാണാം
ഞാനും പറഞ്ഞു
കണ്ണടയും കണ്ണും ഞാനും
ഇപ്പോള്‍
കാഴ്ച തപ്പി നടക്കുന്നു
നിന്നെ കാണാന്‍ .....
-------------------------sHaMs
2009, മാർച്ച് 24, ചൊവ്വാഴ്ച
..കുത്തഴിക്കപ്പെട്ടവള്‍

പുസ്‌തകത്താളിലെ
മയില്‍പ്പീലിയായ്
നിള സ്വപ്നത്തില്‍
ഉറങ്ങിയെണീറ്റു
മയില്‍പ്പീലിയായ്
നിള സ്വപ്നത്തില്‍
ഉറങ്ങിയെണീറ്റു
ജീര്‍ണങ്ങളില്‍
ദുര്‍ഗ്ഗന്ധത്തില്‍
പുലര്‍ച്ചെ
മന്ത്രാക്ഷരങ്ങള്‍
മാതൃബലി
മലം ഒട്ടിപ്പിടിച്ച
വസ്‌ത്രങ്ങള്‍
നിന്റെ നഗ്നതയില്‍
പഴയ സങ്കീര്‍ത്തനങ്ങള്‍
ആറാനിട്ടിരിക്കുന്നു
മണല്‍കൊയ്‌ത്തുകാര്‍
ഗര്‍ഭപാത്രം തുരന്ന്
ഭ്രൂണത്തിന്റെ
കണ്ണുകള്‍കൊണ്ട്
പുതിയ നക്ഷത്രങ്ങള്‍
നിര്‍മ്മിക്കുന്നു
നഗ്നയാക്കപ്പെട്ടവള്‍
നാണം മറയ്‌ക്കാന്‍
ചെളിക്കുത്തുകളില്‍ നേര്‍ത്ത്
ഒരു വെള്ളിയരഞ്ഞാണമായ്
പൂണ്ടു കിടക്കുന്നു
പൊറ്റയടര്‍ന്ന സ്വപ്‌നം
ചോരയൊലിപ്പിച്ചെങ്കിലും
പണിതീരാത്ത പുതിയ
നക്ഷത്രക്കൂടാരത്തിലേക്ക്
ഒരുതോണി മണലും
തെളിച്ചു ഞാന്‍ നടന്നു.
--------------------------------sHaMs
2009, ജനുവരി 28, ബുധനാഴ്‌ച
വഴിതെറ്റിയവള്‍

സ്നേഹത്തിന്റെ വേരുകള്‍ ഇറങ്ങാത്ത
ഉപ്പുകലര്‍ന്ന നീര്‍ചാലുകള്‍
ഇരുട്ടില്‍തളംകെട്ടി
ഉറങ്ങാതെ കിടക്കുമ്പോള്‍
കുന്നിറങ്ങി വരുന്ന പുഴയുടെ ഭയം
അവളുടെ രാവുകളില്‍ കുത്തിയൊലിച്ചു
റേഷന്‍ കാര്‍ഡില്‍
രക്ഷിതാവിന്റെ ചതുര കോളത്തിലും
അമ്മയുടെ കണ്ണീര്‍ വീണു ചുരുണ്ട
കല്യാണ ഫോട്ടോയിലും
അച്ഛന്റെ പേര് ഒളിച്ചു കളിച്ചു
നാവു കുഴഞ്ഞ പുകയില മണം
അടച്ചു ഉറപ്പില്ലാത്ത വാതിലില്‍ കൂടി
ഒച്ചയടച്ച കരച്ചിലുകള്‍ പതുങ്ങിയ
അവളുടെ നെടുവീര്‍പ്പിന്‍ കൂടുകള്‍
ചുമരില്‍ തട്ടി വിയര്‍പ്പിച്ചു
കുളിക്കടവില്‍ സന്ധ്യക്ക്
പിഞ്ഞിയകല്യാണ വസ്ത്രവും
എടുത്തു കുളിക്കാന്‍ പോയ
റാന്തല്‍ തിരി പോലെ മഞ്ഞളിച്ച
അമ്മ പിന്നേ തിരിച്ചു വന്നില്ല .
പുഴക്കടവില്‍ ഒളിക്കഥകളും വീശി
ചൂട്ടു കറ്റകള്‍ പരക്കം പാഞ്ഞ്
കാണാതായ അച്ഛനെ
കുത്തി കെടുത്തി മുറ്റമിറങ്ങി.
ദൂര യാത്രയില്‍ പാതി വഴിയില്‍
കണ്മറഞ്ഞ മനുഷ്യനെ തേടി
പേരറിയാത്ത സ്റ്റേഷനില്‍
ഇറങ്ങിയോടുമ്പോള്‍
ജീവിത നിയോഗമായ്നീണ്ട പാളവും
വണ്ടിയും അവളെ കാത്തു കിടന്നു ....
പച്ചക്കൊടികള്‍ വീശുമ്പോള്‍
ഉദരത്തിലെ രഹസ്യ തുടിപ്പുമായ്
റയില്‍ പാളത്തിലേക്ക് നടന്ന
അവള്‍ക്ക് വഴി തെറ്റിയിരുന്നില്ല.
ഉപ്പുകലര്‍ന്ന നീര്‍ചാലുകള്‍
ഇരുട്ടില്‍തളംകെട്ടി
ഉറങ്ങാതെ കിടക്കുമ്പോള്‍
കുന്നിറങ്ങി വരുന്ന പുഴയുടെ ഭയം
അവളുടെ രാവുകളില്‍ കുത്തിയൊലിച്ചു
റേഷന്‍ കാര്‍ഡില്‍
രക്ഷിതാവിന്റെ ചതുര കോളത്തിലും
അമ്മയുടെ കണ്ണീര്‍ വീണു ചുരുണ്ട
കല്യാണ ഫോട്ടോയിലും
അച്ഛന്റെ പേര് ഒളിച്ചു കളിച്ചു
നാവു കുഴഞ്ഞ പുകയില മണം
അടച്ചു ഉറപ്പില്ലാത്ത വാതിലില്‍ കൂടി
ഒച്ചയടച്ച കരച്ചിലുകള്‍ പതുങ്ങിയ
അവളുടെ നെടുവീര്‍പ്പിന്‍ കൂടുകള്‍
ചുമരില്‍ തട്ടി വിയര്‍പ്പിച്ചു
കുളിക്കടവില്‍ സന്ധ്യക്ക്
പിഞ്ഞിയകല്യാണ വസ്ത്രവും
എടുത്തു കുളിക്കാന്‍ പോയ
റാന്തല്‍ തിരി പോലെ മഞ്ഞളിച്ച
അമ്മ പിന്നേ തിരിച്ചു വന്നില്ല .
പുഴക്കടവില്‍ ഒളിക്കഥകളും വീശി
ചൂട്ടു കറ്റകള്‍ പരക്കം പാഞ്ഞ്
കാണാതായ അച്ഛനെ
അമ്മയുടെ പുലകുളിയില്‍
കുത്തി കെടുത്തി മുറ്റമിറങ്ങി.
ദൂര യാത്രയില്‍ പാതി വഴിയില്‍
കണ്മറഞ്ഞ മനുഷ്യനെ തേടി
പേരറിയാത്ത സ്റ്റേഷനില്‍
ഇറങ്ങിയോടുമ്പോള്‍
ജീവിത നിയോഗമായ്നീണ്ട പാളവും
വണ്ടിയും അവളെ കാത്തു കിടന്നു ....
പച്ചക്കൊടികള്‍ വീശുമ്പോള്‍
ഉദരത്തിലെ രഹസ്യ തുടിപ്പുമായ്
റയില്‍ പാളത്തിലേക്ക് നടന്ന
അവള്‍ക്ക് വഴി തെറ്റിയിരുന്നില്ല.
2009, ജനുവരി 27, ചൊവ്വാഴ്ച
ഒലിവു മരങ്ങളുടെ കലണ്ടര്‍

ചീന്തിപ്പോയ ജന്മങ്ങളുടെ
അടിക്കുറിപ്പുകള്‍ നിറഞ്ഞ കലണ്ടര്‍
നിശബ്ദമായ നാഴിക മണിയുടെ
പെന്ടുലത്തിനു താഴെ
തകര്‍ന്ന ചുവരില്‍ തൂങ്ങിയാടി .
അക്ഷാംശ രേഖാംശങ്ങള്‍
കാലത്തിനു അതിരുകളിട്ടപ്പോള്‍
സമചതുര കള്ളികളില്‍
തടവില്‍ ഞെരുങ്ങിയ
തിയ്യതിക്കൂട്ടങ്ങള്‍ക്ക്
വംശം വിടാത്ത സമരവീര്യം.
ബലിയര്‍പ്പണ ജാഥകളുടെ
അഗ്നിപടര്‍ന്ന ദിനങ്ങളില്‍
തിരിനാളങ്ങളെ ഓര്‍ക്കാന്‍
ജീവിതത്തില്‍ ആണിയടിച്ചിട്ടു .
പ്രണയം മുഴുവന്‍ ചോര്‍ത്തിയ
സ്നേഹിത
പട്ടാള വഴിവക്കിലെ
ഒലിവു മരത്തില്‍
ചാര നിറത്തില്‍ ചിതറി പൂത്തത് .
സ്നേഹിത
പട്ടാള വഴിവക്കിലെ
ഒലിവു മരത്തില്‍
ചാര നിറത്തില്‍ ചിതറി പൂത്തത് .
കരിഞ്ഞ ഒലീവ് ഇലകളില്‍
തെരുവ് നായ്ക്കള്‍ ബാക്കിയിട്ട
മകളൊരു ചിതല്‍ പുറ്റായ്നുരച്ചു പൊന്തിയത് .
മണ്ണിലെ വേരുകള്‍കള്‍ക്ക്
അതിരുകള്‍ മെനയുമ്പോള്‍
ഉന്നം തെറ്റാത്ത മകന്‍റെ കല്ലുകള്‍
വെടിയുണ്ടകള്‍ നിശബ്ദമാക്കിയത് .
പുതിയ ജനനങ്ങള്‍ക്ക്
അസ്തമിക്കാത്ത മരണങ്ങള്‍
വീര്യമൊഴിച്ചു പിരിയുമ്പോള്‍
ദീര്‍ഘചതുര കള്ളികളില്‍
ജീവനുള്ള ചരിത്രത്തെ
നിങ്ങള്‍ കടലാസില്‍
കുഴി വെട്ടി മൂടുന്നു .
പകലറുതികളില്ലാത്ത
രണാങ്കണത്തില്‍
നാള്‍വഴികളിലോരോന്നായ്
വേരറ്റു പോകുന്ന
ചുവന്ന വിത്തുകളുടെ
ജാതക കുറിപ്പുകളാണിത്.
ആരും കുറിച്ചു വെക്കാനില്ലാത്ത
ചോര പുരണ്ട ഈ വാക്കുകള്‍
വെടിച്ചീളൂകള്‍ കടന്നു
നാളെ നിന്‍റെ മുന്നിലെത്തിയാല്‍
അതിലൊരു വിപ്ലവകാരിയുടെ
ജീവന്‍റെ നേര്‍ത്ത കനലുണ്ടായിരിക്കും .
2009, ജനുവരി 26, തിങ്കളാഴ്‌ച
....ചില അരമന രഹസ്യങ്ങള്‍

വിശുദ്ധ മറിയത്തിന്‍റെ
ആള്‍ത്താരയില്‍
മാതാവ് മുകളിലേക്ക്
കൈകള്‍ ഉയര്‍ത്തി
ആരയോ പ്രാകുന്നു..
പുത്രന്‍ പാപവും പേറി
ചോര വാര്‍ന്ന കണ്ണുകളുമായി
തലകുനിഞ്ഞു നില്‍ക്കുന്നു.
വിശുദ്ധ നാമങ്ങള്‍ വാഴ്ത്തുന്ന നാവുകള്‍
പുതിയ നാഭി ക്കുഴികള്‍ തേടുമ്പോള്‍
ബലിപീഡയില്‍ ഒരു മണവാട്ടി
സ്വയം സ്വര്‍ഗം പ്രാപിച്ചു കിടക്കുന്നു.
സന്യാസിനിയുടെ തിരുവസ്ത്രവും ചുറ്റി
ഓടുന്ന കാവല്‍ക്കാരനെ പേടിച്ചു
പിശാച് കുരിശിനരുകില്‍
കുന്തിച്ചിരിക്കുന്നു.
നിറഞ്ഞ
കക്കൂസ് കുഴികളില്‍
ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ കണ്ടു
തോട്ടികള്‍ ഊറിച്ചിരിക്കുന്നു..
വചനങ്ങളും നടത്തി പോയ
പ്രവാചകനെയോര്‍ത്തു
പുതിയ പഴയ നിയമങ്ങള്‍
വീഞ്ഞ പെട്ടിയില്‍ പിതാവിനെ
മുട്ട് കുത്തി വിളിക്കുന്നു ..
മൂന്നാമതൊരു നിയമത്തിന്‍റെ
ഉയര്‍ത്ത് എഴുനേല്‍പ്പിനായ് ....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)