2009, ഒക്‌ടോബർ 28, ബുധനാഴ്‌ച

ചില അപ്രശസ്തമായ കാര്യങ്ങള്‍ഒരാള്‍ കുരിശും പേറി
മുറ്റത്തെത്തി
പള്ളിയുടെ
മുകളിലേക്കാ ണ ന്കില്‍
നീളവും വീതിയും പോര .
അരമനയിലേക്കെങ്കില്‍
തങ്കത്തില്‍ വേണം .
പുരോഹിതന്‍
വിറകു കടയിലേക്കുള്ള വഴി ചൂണ്ടി ...
ഇത് ആരും എടുക്കില്ല .
പണ്ടേ ഞാന്‍ ചുമക്കുന്നതാണ്
ക്രിസ്തു ചിരിച്ചു.
--------------------------shams