2010, സെപ്റ്റംബർ 5, ഞായറാഴ്‌ച

കുമ്പസാരം

--
---------------------------------
ജോസഫ്,
വാക്കുകളുടെ
വായ്‌ത്തല കൊണ്ടല്ല
നിന്‍റെ കൈപ്പത്തിയുടെ
തുന്നലറ്റത് .

ചങ്ങല പൊട്ടിച്ച ചിന്തകളുടെ
കടിയേറ്റാണ്
മനസ്സിന് ഭ്രാന്തിള കിയത്.ജോസഫ്‌
എനിക്കൊരു
കുമ്പസാര കൂടില്ല .
നിന്‍റെ ഇടതു വിരലു കളും
നാളെ പൊട്ടി തെറി ക്കാം


മുറിവില്‍ നിന്നും
അടര്‍ന്നു വീഴുന്ന അക്ഷരങ്ങള്‍
ഇടതു മുഷ്ടിയില്‍
നീ അമര്‍ത്തി പിടിക്കുക.


നനഞ്ഞ ഇരുട്ടിലും
നീയിനി
വാക്കുകള്‍ ഉരച്ച്
വെളിച്ചം കാട്ടരുത് .വെളിച്ചത്തില്‍
തീപിടിക്കുന്ന
കറുത്ത മനസ്സുകളാണ്
പൊട്ടി തെറിക്കുന്ന
പുതിയ ബോംബുകള്‍


------------------------------------ഷംസ്