2011, ഫെബ്രുവരി 23, ബുധനാഴ്‌ച

കുറ്റിപെന്‍സില്‍

--------------------------------------------------------------

ഒരു നാള്‍ മരിച്ചവരെല്ലാം


നിന്‍റെ നഗരത്തില്‍
ഉയര്‍ത്തെഴുനേല്‍ക്കപ്പെടും .നിന്‍റെ കാതുകളില്‍
യന്ത്ര ചിറകുകള്‍ മുരളും.നെഞ്ചില്‍
വെടിയൊച്ചകള്‍ പിടയും .

മുറിവേറ്റവരെ ബാക്കി വെച്ച്
സൈറണുകള്‍ പാഞ്ഞു പോകും .അന്ന് നിന്നെ പോലെ
ആരുമുണ്ടാവില്ല .അവര്‍ നിന്‍റെ പിറകില്‍


വരികളായ് അണി നിരക്കും.നീ എഴുതി തേഞ്ഞ്
ഒരു ചരമ കോളത്തില്‍
മുനയൊടിഞ്ഞ് ചത്തതല്ല .ഭരണകൂടത്തിന് ഒരു കുത്തിടാന്‍
മുന കൂര്‍പ്പിച്ച്
ഒരു തെരുവില്‍ കൊല്ലപ്പെട്ടതാണ് .


-----------------------------------------------------------------------------ഷംസ്