2008, നവംബർ 26, ബുധനാഴ്‌ച

സ്വപ്നം



രാവെളിച്ചം വറ്റി വരണ്ടു
ഉണങ്ങി കറുത്തിരുണ്ടു‌
ഉമിത്തീ പോലെ സ്വപ്‌നങ്ങള്‍
മനസ്സിനെ നായാടുന്നു .

പ്രണയം പനിച്ചു വിറച്ച്
മനസ്സിന്റെ കോലായില്‍
ഉറങ്ങാതെ അവളുടെ
വരവും കാത്തിരിക്കുന്നു

ഉത്തരത്തിലൊരു കയര്‍
ഊരാങ്കുടുക്കില്‍ തൂങ്ങിയാടി
വടക്കേ മുറ്റത്ത്‌ മരണം
പതുങ്ങി വന്ന് ഇരയുടെ
മണം പിടിക്കുന്നു.

വിഭ്രമച്ചുഴിയുടെ ആഴത്തിലേക്ക്
ശരീരം ആഞ്ഞു പതിക്കുമ്പോള്‍
കാലിനടിയിലെ തണുപ്പ്
തൊണ്ടയുടെ വായ തുറന്നു
നിശബ്ദമായ് ആര്‍ത്തു കൂവി....

അപരിചിതയുമായുള്ള ശയനത്തില്‍
വലിഞ്ഞു മുറുകിയ
ഞരമ്പിന്‍ കൂട്ടില്‍ നിന്നും
പഞ്ഞി കെട്ടു പോലെ
കാമം ഒലിച്ചിറങ്ങിപോയി.

കാലന്‍ കോഴിയെ ഓടിച്ച്
കുറുക്കന്‍ ഓരിയിടുന്നു,
കറുത്ത കമ്പളത്തിനുള്ളിലെ പകല്‍
ഉറക്കച്ചൂടില്‍ പുലരിയെ നോക്കി
കണ്ണു തിരുമ്മി ഉണര്‍ന്നു .

ഉണര്‍വിന്റെ ആലസ്യത്തില്‍
ഭാര്യ തന്ന ചായ കുടിച്ചു
വിപ്ലവം തലക്ക്യ് വെച്ച്
പാകത്തില്‍ ചുരുണ്ടു കൂടി
വീണ്ടും സ്വപ്നാടനത്തിനിറങ്ങി ...

3 അഭിപ്രായങ്ങൾ:

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

ഷംസ്, 'ബൂലോഗ'ത്തിലേക്ക് സ്വാഗതം!..
ബ്ലോഗ് തുടങ്ങിയത് നന്നായി...
ആശംസകള്‍...
നല്ല കവിതകളിനിയും പ്രതീക്ഷിക്കുന്നു...

ബാജി ഓടംവേലി പറഞ്ഞു...

ഷംസ്, 'ബൂലോഗ'ത്തിലേക്ക് സ്വാഗതം!..
ബ്ലോഗ് തുടങ്ങിയത് നന്നായി...
ആശംസകള്‍...
നല്ല കവിതകളിനിയും പ്രതീക്ഷിക്കുന്നു...
വിളിക്കണം - 39258308
ബാജി ഓടംവേലി

Sureshkumar Punjhayil പറഞ്ഞു...

Ashamsakal... Manoharam...!!!